Monday, January 14, 2019



സ്വർഗ്ഗത്തിലൊരു ക്രമഭംഗം
നിക്കനോർ പാർറ [ചിലിയൻ കവി൧൯൧൪-൨൦൧൮]

ഒരിക്കലൊരു പുരോഹിതൻ എങ്ങനെയെന്നറിയാതെ വന്നെത്തിയത് സ്വർഗ്ഗകവാടത്തിന്റെ മുന്നിലായിരുന്നു,                          
 വന്നെത്തിയയുടൻ അയാൾ വാതിലിൽമുട്ടിവിളിക്കുകയുംചെയ്തു.   വാതിൽ തുറന്നെത്തിയതോ മഹാനായ പത്രോസ് പുണ്യവാളനുമായിരുന്നു   ’എന്നെയെങ്ങാനും അകത്തേയ്ക്കു കടക്കാൻ അനുവദിച്ചില്ലെങ്കിൽ ഞാനങ്ങയുടെ സുര്യകാന്തിപ്പൂച്ചെടിയാകെ അരിഞ്ഞുവീഴ്ത്തും ഇടിമുഴങ്ങുന്ന ഒരു പ്രകമ്പന്നമായിരുന്നു പുണ്യവാളന്റെ മറുപടി.                   'സ്വത്തുക്കൾ തീറെഴുതികൊടുത്തും വൻപണക്കൊഴുപ്പ് കാട്ടിയുമൊന്നും നിനക്കു ക്രിസ്തുവിനെ വിലക്കുവാങ്ങാനാവുകയില്ല.'.               ദുശ്ശകുനങ്ങൾ വഹിക്കുന്ന  കിഴട്ടുകുതിരേ                                  നിന്നെയിനി ഒരിക്കലും ഇവിടെങ്ങും കണ്ടുപോകരുത് !             നീയിപ്പോൾ പറഞ്ഞതു പോലെയുള്ള  അധമ ഭാഷയിലൂടൊന്നും നിനക്കു ക്രിസ്തുവിനെ പ്രാപിക്കാനാവില്ല.                                                    നിന്റെ ഈ പളപളാ മിന്നുന്ന അസ്ഥികൂടമോന്നും ദൈവത്തിന്റെയോ അനുയായികളുടെയോ നടനകേളികൾക്കൊന്നും                 ഇവിടെയാർക്കും ആവശ്യവുമില്ല.   
ഒരായുസ്സുമുഴുവനും  ഭൂമിയിലെ മനുഷ്യരോടൊപ്പം കഴിഞ്ഞുകൂടിയെങ്കിലും   നീ സദാ നിന്ദിതരിൽ നിന്നും പിഡിതരിൽ നിന്നും സ്വയം അകന്നുകഴിയുകയായിരുന്നു.
 അവർ ഉമിയും തവിടും മറ്റും തിന്നു  വിശപ്പടക്കിയപ്പോഴെല്ലാം               നീ മാംസവും മുട്ടയുമൊക്കെക്കൊണ്ട്  സ്വയം തടിച്ച്‌ കൊഴുക്കുകയായിരുന്നു.                                                     വിഷയലമ്പടന്റെ  എട്ടുകാലി വിഷവുംപേറി                         കപടമുദ്രകളും  ശ്മശാന ഭൂമിയിലെ കള്ളക്കുരിശുകളും വിറ്റ്:       ദുശ്ശകുനങ്ങൾ വഹിച്ചുകൊണ്ടുവരുന്ന ചതിയൻ കുതിരയാണ് നീ         ദാഹം ശമിക്കാത്ത ചോരത്തുള്ളികൾ ഇറ്റിറ്റു വീഴ്‌ത്തുന്ന  ആർത്തിപൂണ്ട നരകലോക വവ്വാലാണ് നീ'
പിന്നീട് കേട്ടത് ആ വാതിൽ കൊട്ടിയടയ്ക്കപ്പെട്ട ഒരു മുഴക്കമായിരുന്നു.    പ്രകാശത്തിന്റെ ഒരു മിന്നൽപ്പിണറപ്പോൾ                     ആകാശത്താകമാനം പടർന്നുണർന്നു                                 അതേനിമിഷം ഇടനാഴികളെല്ലാംപെട്ടെന്ന് ഞെട്ടി വിറക്കുകയും         ആ അപചാരിയായ പുരോഹിതന്റെ ആത്മാവ് പിന്നിലേക്കുരുണ്ടുരുണ്ട് നരകക്കുഴിയിൽ ചെന്ന് വീഴുകയും ചെയ്തു.


No comments: